Premium Matrimony for Kerala Christians

Member Login - Join Now - Feedback -

Dial Us
INDIA
UAE
+91- 484 42 33 440
+0971- 5038 66 440
Holyfaith Blog
കേരളത്തില്‍ സ്വര്‍ഗ്ഗീയ വിവാഹങ്ങള്‍

വിവാഹം സ്വര്‍ഗ്ഗത്തില്‍ നടക്കുന്നു എന്നാണ് പണ്ട് മുതലേയുള്ള സങ്കല്‍പ്പം. പരിശ്രമം ഉണ്ടെങ്കില്‍ സങ്കല്‍പ്പങ്ങളെല്ലാം യഥാര്‍ത്ഥ്യമാകുമെന്ന് ശാസ്ത്രം ! യാഥാര്‍ത്ഥ സ്വര്‍ഗ്ഗത്തിലല്ലെങ്കിലും സ്വര്‍ഗ്ഗ സമാനമായ ചുറ്റുപാടുകള്‍ കൃത്രിമമായി ഒരുക്കി വിവാഹം ഒരു ആഘോഷമാക്കി മാറ്റുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ കൂടിവരുന്നു എന്നാണ് അടുത്ത കാലത്തായി ലഭിച്ചുകൊണ്ടിരിക്കുന്ന വിവരം.


കേരളം ദൈവത്തിന്റെ സ്വന്തം നാടായതുകൊണ്ട്‌ കേരളത്തില്‍ നടക്കുന്ന എല്ലാ വിവാഹങ്ങളും സ്വര്‍ഗ്ഗത്തില്‍ നടക്കുന്നുവെന്ന് മലയാളികള്‍ക്ക് വേണമെങ്കില്‍ അഭിമാനിക്കാന്‍ വകയുണ്ട്. ഒരു പുഷ്പഹാരം അങ്ങോട്ടും മറ്റൊരു പുഷ്പഹാരം ഇങ്ങോട്ടും ഇട്ട് നാരങ്ങാ വെള്ളവും കുടിച്ച് പിരിയുന്ന പാര്‍ട്ടി ഓഫീസില്‍ നടക്കുന്ന ലളിതമായ കല്യാണങ്ങള്‍ക്ക് പോലും ഇത്തരം അഭിമാനത്തിനു സ്കോപ്പുണ്ട് , നടക്കുന്നത് കേരളത്തിലാണെങ്കില്‍ !


വിവാഹങ്ങള്‍ക്ക് സ്വര്‍ഗ്ഗീയ പശ്ചാത്തലം ഭൂമിയില്‍ ഒരുക്കുന്നതിന് പണച്ചിലവേറെയാണ്. വിവാഹത്തിനായി കോടികള്‍ പൊടിപൊടിക്കാന്‍ തയ്യാറുള്ളവര്‍ ഏറെയുള്ള ഉത്തരേന്ത്യയിലെ സമ്പന്നരും മറു നാടുകളില്‍ സ്ഥിരതാമസക്കാരായ മലയാളികളും വിവാഹത്തിനായി കേരളത്തിലേയ്ക്ക് എത്തിക്കൊണ്ടിരിക്കുന്നു. 'ഡസ്റ്റിനേഷന്‍ വെഡിങ്ങ്' എന്നറിയപ്പെടുന്ന ഈ പുതിയ പ്രവണത മൂലം കേരളത്തിലെ ഇവന്‍റ് മാനേജ്മെന്‍റ് കമ്പനികള്‍ക്ക് പിടിപ്പതു പണിയാണ്. ഡസ്റ്റിനേഷന്‍ വെഡിങ്ങിനു വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്ന ഇവന്‍റ് മാനേജ്മെന്‍റ് കമ്പനികളും കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.


കേരളത്തിന്റെ കടലോരങ്ങളിലും പ്രകൃതി രമണീയമായ ഇടങ്ങളിലും സ്റ്റാര്‍ഹോട്ടലുകളിലുമായി 2 ദിവസം മുതല്‍ 5 ദിവസം വരെ രാവും പകലും നീണ്ടു നില്‍ക്കുന്ന ആഘോഷങ്ങളാണ് ഇത്തരം വിവാഹങ്ങളില്‍ അരങ്ങേറുന്നത്. ഇതിനിടയില്‍ വരന്‍ ആനപ്പുറത്തും വധു പല്ലക്കിലേറിയും വരും. പാട്ടും നൃത്തവും സല്‍ക്കാരങ്ങളും മറ്റു കലാമേളകളുമായി തികച്ചും ഉത്സവസദൃശ്യമായ വിവാഹങ്ങള്‍ !


പത്തഞ്ഞൂറുപേര്‍ വിവാഹത്തിനായി സ്വന്തം നാട്ടില്‍ നിന്നും വീമാനം കയറുന്നതുമുതല്‍ വധൂവരന്മാരെ ഹണിമൂണ്‍ ട്രിപ്പിനായി വിമാനത്തില്‍ പറഞ്ഞയക്കുന്നത് വരെയുള്ള എല്ലാ ചുമതലകളും ഇവന്‍റ് മാനേജേഴ്സ് ചെയ്തുകൊള്ളും ! പണം മുടക്കാനുന്ടെങ്കില്‍ വിവാഹം സ്വര്‍ഗ്ഗീയമാകും !


വിവാഹം ഒരു 'സംഭവ' മാക്കി മാറ്റുവാന്‍ ഇക്കാലത്തെ വധൂവരന്മാര്‍ ആഗ്രഹിക്കുന്നു വെന്നും ഇരു കൂട്ടരുടേയും മനസ്സുകളില്‍ ഇതിനെക്കുറിച്ച് വ്യക്തമായ ഭാവനകള്‍ ഉണ്ടായിരിക്കുമെന്നും കേരളത്തിലും പുറത്തുമായി ഒട്ടേറെ ഡസ്റ്റിനേഷന്‍ വെഡിങ്ങുകള്‍ നടത്തിയ അനുഭവ സമ്പത്തിന്റെ വെളിച്ചത്തില്‍ 'റാസ് മൈന്‍ഡ്സ്' എന്ന ഇവന്‍റ് മാനേജ് മെന്‍റ് കമ്പനി എക്സിക്യുട്ടീവ് ഡയറക്ടര്‍ ശ്രീ. മാര്‍ട്ടിന്‍ ഇമ്മാനുവേല്‍ പറയുന്നു. വധു ധരിക്കുന്ന വിവാഹ സാരിയുടെ അതേ പാറ്റെണ്‍ തന്നെ കതിര്‍ മണ്ഡപത്തിന്റെ പശ്ചാത്തലത്തില്‍ സജ്ജീകരിക്കല്‍, വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ആശംസകള്‍ രചിക്കുവാനായി വിസ്തൃതമായ ക്യാന്‍വാസ് സ്ഥാപിക്കുക. മുതലായ വ്യത്യസ്തങ്ങളായ സജ്ജീകരണങ്ങളാണ് ഇവര്‍ ഈ രംഗത്ത് പരീക്ഷിക്കുന്നത്. ഇതുകൊണ്ട് തന്നെ ഇവര്‍ ഏറ്റെടുത്തു നടത്തുന്ന ഒരോ വിവാഹങ്ങളും എല്ലാം വ്യത്യസ്തങ്ങളായ തനിമയും നിലനിര്‍ത്തുന്നു. 'ടച്ച് മൈന്‍ഡ്സ്' എന്ന പ്രത്യക വിഭാഗം തന്നെ വിവാഹ ഒരുക്കങ്ങള്‍ക്കായി റാസ് മൈന്‍ഡ്സിനുണ്ട്. ജോലിക്കാരായല്ല; വധൂ വരന്മാരുടെ കുടുംബാംഗം എന്ന രീതിയിലാണ് തങ്ങള്‍ ഈ ദൗത്യം ഏറ്റെടുത്തു വിജയിപ്പിക്കുന്നതെന്നും മാര്‍ട്ടിന്‍ ഇമ്മാനുവേല്‍ പറയുന്നു.പ്രസിദ്ധ വസ്ത്ര വ്യാപാര സ്ഥാപനമായ ശീമാട്ടിയുടെ ഉടമ ശ്രീമതി ബീന കണ്ണന്റെ പുത്രന്‍ ഗൗതമിന്റെയും അഥിതിയുടെയും വിവാഹം സമാനതകളില്ലാത്ത വിധം വന്‍ സംഭവമാക്കിയതിന്റെ ക്രെഡിറ്റും റാസ് മൈന്‍റ്സിനാണ് (ഇതോടൊപ്പമുള്ള വീഡിയോ കാണുക)


പുതിയ തലമുറയുടെ മാറുന്ന വിവാഹ സ്വപ്നങ്ങള്‍ക്ക് ഒരു നല്ല നമസ്ക്കാരം !!


- കുമ്പളങ്ങിക്കാരന്‍
This entry was posted by HolyfaithMatrimony on 25 May 2012
Home   |   About Us   |   FAQ   |   Services   |   Contact Us   |   Privacy Policy   |   Terms & Conditions  |    Payment Options   |   Site Map   |   Feedback   |   Help   |    Blog
Copyright © 2012 D-Team IT Solutions Pvt Ltd.
All rights reserved